ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍: പ്രശസ്ത മനുഷ്യാകാശ വക്കീല്‍ ഫിലിപ്പ് സാന്‍ഡ്സിന് ജര്‍മ്മന്‍ പുരസ്കാരം; ഇസ്രായേല്‍ വിഷയത്തില്‍ ജര്‍മ്മനിയുടെ മൗനത്തെ വിമര്‍ശിച്ചു

News Photo 1 - Germany - Otta Nottathil - frankfurt_book_fair_philips_sands_awarded_peace_prize_oct_12_2026
ഫ്രാങ്ക്ഫര്‍ട്ട്: ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയുടെ സമാപനത്തോടനുബന്ധിച്ച് ജര്‍മ്മന്‍ ബുക്ക് ട്രേഡിന്റെ അഭിമാനകരമായ സമാധാന പുരസ്കാരം ഫ്രാന്‍കോ~ബ്രിട്ടീഷ് വക്കീലും എഴുത്തുകാരനുമായ ഫിലിപ്പ് സാന്‍ഡ്സിന് (Philippe Sands) സമ്മാനിച്ചു. ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക്~വാള്‍ട്ടര്‍ സ്റെറയിന്‍മെയറുടെ സാന്നിധ്യത്തിലാണ് പുരസ്കാരം നല്‍കിയത്. മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി നിരന്തരം പോരാടുന്ന മാനവികതാവാദിയാണ് ഫിലിപ്പ് സാന്‍ഡ്സ് എന്ന് ജൂറി വിലയിരുത്തി.

ഇസ്രായേല്‍ വിഷയത്തിലെ ജര്‍മ്മനിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം:

പുരസ്കാരം സ്വീകരിച്ചു സംസാരിച്ചുകൊണ്ട് സാന്‍ഡ്സ് ജര്‍മ്മന്‍ സര്‍ക്കാരിന്റെ നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഗാസാ മുമ്പിലും വെസ്ററ് ബാങ്കിലുമുള്ള ഇസ്രായേലിന്റെ നടപടികളില്‍ ജര്‍മ്മനി പുലര്‍ത്തുന്ന അനുചിതമായ മൗനം (inappropriate silence) ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സഖ്യകക്ഷികള്‍ക്കിടയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് തുറന്നുപറയേണ്ടതുണ്ട്. ഇത് ജൂതവിരുദ്ധതയോ ഇസ്രായേല്‍ വിരുദ്ധതയോ അല്ല, മറിച്ച് സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ അധിനിവേശ സമയത്ത് ഉക്രെയ്നിലെ ല്വീവില്‍ നിന്ന് പലായനം ചെയ്യപ്പെട്ട ജുത കുടുംബത്തില്‍ പെട്ടയാളാണ് ഫിലിപ്പ് സാന്‍ഡ്സ്. അന്താരാഷ്ട്ര ക്രിമിനല്‍ നിയമങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് അദ്ദേഹം എഴുതിയ 'ഈസ്ററ് വെസ്ററ് സ്ട്രീറ്റ്' (East West Street) എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വംശുശുദ്ധീകരണത്തിന്റെയും അതിക്രമങ്ങളുടെയും ചരിത്രം നേരിട്ടറിഞ്ഞ ജര്‍മ്മനിക്ക് ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഹമാസ് ആക്രമണത്തെയും അപലപിച്ചു:

അതോടൊപ്പം തന്നെ, 2023 ഒക്ടോബര്‍ 7~ന് ഹമാസ് നടത്തിയ ആക്രമണങ്ങളെ ഭീകരമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും സാന്‍ഡ്സ് അപലപിച്ചു. ഏത് രാജ്യത്തിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുമ്പോഴും, ആ അവകാശം പരിധിയില്ലാത്തതല്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം അതെന്നും അദ്ദേഹം വ്യക്തമാക്കി.
- dated 12 Oct 2026

Comments:

Keywords: Germany - Otta Nottathil - frankfurt_book_fair_philips_sands_awarded_peace_prize_oct_12_2026 Germany - Otta Nottathil - frankfurt_book_fair_philips_sands_awarded_peace_prize_oct_12_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

german_police_stop_17_year_old_driver_by_firing_shots_oct_12_2026
ജര്‍മനി പോലീസുമായുള്ള കാര്‍ ചേസിനിടെ വെടിവെയ്പ്പ്; അപകടത്തില്‍ പരിക്കേറ്റ 17 കാരന്‍ അറസ്ററില്‍
postal_rate_hike_germany_2027_oct_12_2026
ജര്‍മനി ജര്‍മ്മനിയില്‍ തപാല്‍ നിരക്കുകള്‍ കുത്തനെ ഉയരുന്നു; സ്ററാന്‍ഡേര്‍ഡ് കവര്‍ ഒന്നിന് 1.14 യൂറോ വരെയാകാന്‍ സാധ്യത
labour_minister_bass_resigned_new_minister_for_labour_germany_alexander_schweitzer_oct_12_2026
ജര്‍മനി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ഞെട്ടല്‍; ലേബര്‍ മന്ത്രിയും എസ്.പി.ഡി അധ്യക്ഷയുമായ ബാര്‍ബല്‍ ബാസ് രാജിവച്ചു; പുതിയ മന്ത്രിയായി അലക്സാണ്ടര്‍ ഷൈവ്റ്റ്സര്‍ എത്തുന്നു
e_scooter_germany_new_rule_2027_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും പുതിയ നിയമങ്ങളും വരുന്നു; 2027 മുതല്‍ ബ്ളിങ്കര്‍ നിര്‍ബന്ധം
germany_industrial_productions_hike_last_18_months_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ വ്യാവസായിക ഉല്‍പ്പാദനം 18 മാസത്തെ ഉയര്‍ന്ന നിരക്കില്‍; സാമ്പത്തിക രംഗത്ത് ഉണര്‍വ്
tax_return_2027_germany_changes_elster_digital_system_oct_09_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു നിയമമാറ്റം ; എല്‍സ്ററര്‍ (ELSTER) ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 2027 മുതല്‍ ടാക്സ് അസസ്മെന്റ് നോട്ടീസ് പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക്